ശ്രീ രാജരാജേശ്വരി ക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവി ക്ഷേത്രത്തില്‍ അഭയവരദായിനിയും ശംഖുച്ചക്രാംഗിതയുമായ ശ്രീ രാജരാജേശ്വരിയാണ് പ്രതിഷ്ഠ. ഭക്തര്‍ക്ക്‌ എല്ലാ അനുഗ്രഹങ്ങളും അഭിഷ്ടസിദ്ധിയും നല്‍കുന്ന ദേവി പാലാരിവട്ടം കരയുടെ പേരിനുപോലും കാരണഭൂതയാണ്. ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം കൃത്യമായി കണക്കാകുന്നതിനു ആധികാരിക രേഖകള്‍ കണ്ടുകിട്ടെണ്ടിയിരിക്കുന്നു. പരശുരാമന്‍ കേരളക്കരയില്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം എന്ന് വിശ്വസിച്ചു വരുന്നു. പാലച്ചുവട്ടിലെ ദേവിയാണ് പാലാരിവട്ടം ദേവി എന്നാ ഭാഷ്യവും നിലവിലുണ്ട്.
വളരേക്കാലം സ്വര്‍ണ്ണത്തുമനക്കാരുടെ നിയന്ത്രണതിലായിരുന്നുവെന്നും അക്കാലത്ത്‌ ശങ്കരാചാര്യര്‍ മനയും ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നുവെന്നും ഐതീഹ്യമുണ്ട്. പിന്നീട് ഈ ക്ഷേത്രം ഇടപ്പള്ളി എളങ്ങള്ളൂര്‍ സ്വരൂപക്കാരുടെ നിയന്ത്രണത്തിലായി.
Major Events
Navarathri Celebrations starts on 15th October 2012.



Sri Raja Rajeswari temple
Palarivattom Jn, Cochin - 682025
Kerala, India.
Phone : +91 484 2349492
Click! For English Version